മലപ്പുറം: മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്റഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. ആംബുലന്‍സില്‍ വച്ച് പൊതുദര്‍ശനം നടക്കുകയാണ്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും. ആറ് വര്‍ഷം മുമ്പ് അഷ്റഫിന്റെ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാറിയിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ അഷ്‌റഫിനെ കണ്ടെത്തിയത്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അഷ്‌റഫിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം മുങ്ങുകയായിരുന്നു. മരിച്ച അഷ്‌റഫ് വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം അറിയിച്ചു.
<BR>
TAGS : MANGALURU MOB LYNCHING CASE
SUMMARY : Body of Ashraf, who was killed in a mob attack in Mangalore, brought back home
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ…
മുംബൈ: 1978ൽ അമിതാഭ് ബച്ചന്‍ അഭിനയിച്ച കൾട്ട് ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകൻ ചന്ദ്ര ബരോട്ട്(86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള…
മോസ്കോ: റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളാണ് റഷ്യയിൽ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.…
തിരുവനന്തപുരം: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. ആശുപത്രിയിൽ എത്തിക്കാൻ വെെകിയതോടെ രോഗി മരിച്ചു. ആദിവാസി യുവാവായ…
ബെംഗളൂരു: ധർമസ്ഥലയില്‍ നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി)…
കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട്…