KERALA

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലേക്ക്; സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട്ടേക്ക് കൊണ്ടുപോയി. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കേരള സർക്കാരിനു വേണ്ടി മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജി.ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.

രാവിലെ 10ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് 4.30ന് വീട്ടു വളപ്പിൽ.

മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ ആദരസൂചകമായി വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. ഗതാഗത കുരുക്കിനു സാധ്യത കണക്കിലെടുത്ത് പൊതുദർശനം നടക്കുന്ന സ്കൂളിനും പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിനും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 22നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീണത്.

അപകടത്തിനു പിന്നാലെ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. തുടർന്ന് അമ്മ തുളസിയുടെ രക്ത സാമ്പിൾ പരിശോധിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയാനായത്.

SUMMARY: The Body of Malayali nurse Ranjitha died in Ahmedabad plane crash, was brought to Kerala.

WEB DESK

Recent Posts

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

14 minutes ago

മോഹന്ലാല്‍ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

25 minutes ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

45 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

1 hour ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

1 hour ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

1 hour ago