കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയിൽ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പാണ് ഇവർ തമിഴ്നാട്ടിൽ നിന്നും കോഴിക്കോട്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കൈയ്യിൽ ടി വിയുടെ റിമോട്ട് കണ്ട്രോൾ ഉണ്ടായിരുന്നു.
ടി വി ഓണ്‍ ചെയ്ത നിലയിലായിരുന്നു. ദുർഗന്ധം പരന്നതോടെ സമീപത്തുള്ളവർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മല്ലികയുടെ ഭർത്താവ് കൃഷ്ണനും അമ്മയും നേരത്തേ മരണപ്പെട്ടിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
SUMMARY: Body of middle-aged woman found inside house
ഡല്‍ഹി: 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതി. സിഖ് വിരുദ്ധ…
ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ…
കണ്ണൂർ: ഒന്നരവയസുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…