മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം തിരച്ചിലിനൊടുവില് കണ്ടെത്തി. ഫാല്ഗുനി പുഴയില് കുളൂര് പാലത്തിന് അടിയില്നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര് പാലത്തിനു മുകളില് അപകടത്തില്പ്പെട്ട നിലയില് ഇദ്ദേഹത്തിന്റെ കാര് കണ്ടെത്തിയിരുന്നു. തുടര്ന്നാണ് പുഴയില് തിരച്ചില് നടത്തിയത്.
മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോണ്ഗ്രസ് മുന് എംഎല്എ മൊഹിയൂദീന് ബാവയുടെയും ജനതാദള് (എസ്) മുന് എംഎല്സി ബി എം ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി.
മുംതാസ് അലി പാലത്തില് നിന്നു ഫാല്ഗുനി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. താന് ഇനി മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പില് പുലര്ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലര്ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടിറങ്ങിയിരുന്നു.
TAGS : KARNATAKA | MISSING CASE | DEAD BODY
SUMMARY : Body of missing businessman BM Mumtaz Ali found
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില് സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില് നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല് നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില് നിന്ന് വീണ് പരുക്കേറ്റ സംഭവത്തില് രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…