LATEST NEWS

അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടത്.

ഇതില്‍ അജ്‌സല്‍ അജീബിന്റെ മൃതദേഹം അന്ന് തന്നെ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട മാർത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പമാണ് കല്ലറ കടവിലെത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാൻ നില്‍ക്കുമ്പോൾ തടയണയുടെ ഭാഗത്ത് കാല്‍വഴുതി വീഴുകയായിരുന്നു.

SUMMARY: Body of second student drowned in Achankovilat found

NEWS BUREAU

Recent Posts

ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട്‌ കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ്‌ മരിച്ചത്‌. എഞ്ചിനീയറിങ്…

5 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ്…

7 hours ago

‘ബസ് ഇടിപ്പിക്കും, ആരും രക്ഷപ്പെടില്ല’; കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറുടെ ഭീഷണി

ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…

7 hours ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…

7 hours ago

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…

8 hours ago

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി…

8 hours ago