തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചിക (33 ) യുടെ മൃതദേഹം ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 8.15 ൻ്റെ എയർ ഇന്ത്യ എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. പോസ്റ്റ് മോർട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂർത്തിയാക്കിയതിനുശേഷം ആണ് മൃതദേഹം കൊണ്ടുവരുന്നത്.
ഭർത്താവ് നിതീഷും, വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ്ങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. വിപഞ്ചികയുടെ മകള്‍ ഒന്നര വയസ്കാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിൻ്റെ ആഗ്രഹപ്രകാരം നേരത്തെ ദുബായിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദുമതാചാരപ്രകാരം സംസ്കരിച്ചിരുന്നു.
ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും അൻ നഹ്ദി ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ് മരണകാരണം എന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം.
SUMMARY: Body of Vipanchika who died in Sharjah brought home
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…