ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. സൗത്ത് – ഈസ്റ്റ് ബെംഗളൂരുവിലാണ് സംഭവം. ഗൗരി അനിൽ സാംബ്രേക്കർ എന്ന ഗൗരി ഖേഡേക്കർ (32) ആണ് മരിച്ചത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറിനൊപ്പം (36) ഹുളിമാവിനടുത്തുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു ഇരുവരും.
ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. നഗരത്തിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരാണ് ഇവർ. കഴിഞ്ഞ ദിവസമാണ് ഗൗരിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. നിലവിൽ രാകേഷ് രാജേന്ദ്രയെ കുറിച്ച് വിവരം ലഭ്യമല്ല. ഗൗരിയുടേത് കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഹുളിമാവ് പോലീസ് കേസെടുത്തു.
TAGS: CRIME | BENGALURU
SUMMARY: Woman murdered in Bengaluru, body stuffed in suitcase
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…