വയനാട് ഉരുള്പൊട്ടല് ദുരന്തത്തില്പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പന്പാറ ഭാഗത്ത് മരത്തില് കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. ഫയര്ഫോഴ്സിനാണ് മൃതദേഹ ഭാഗം ലഭിച്ചത്. ലഭിച്ച മൃതദേഹ ഭാഗം ഡിഎന്എ പരിശോധന നടത്തും.
വയനാട് ഉരുള്പൊട്ടലില് കാണാതായവരെ കണ്ടെത്താനായി തിരച്ചില് പുനഃരാരംഭിക്കണമെന്ന് ദുരിതബാധിതര് ആവശ്യം ശക്തമാക്കുന്നതിനിടെയാണ് പുതുതായി മൃതദേഹ ഭാഗം ലഭിച്ചത്. 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സാങ്കേതിക കാര്യങ്ങള് ചൂണ്ടിക്കാട്ടി തിരച്ചിലിന് സര്ക്കാര് തയ്യാറായിട്ടില്ല. വീണ്ടും തിരച്ചില് ആവശ്യപ്പെട്ട് ദുരിതബാധിതര് ധര്ണയടക്കം നടത്തിയിരുന്നു.
തിരച്ചില് വീണ്ടും നടത്തണമെന്ന് പ്രദേശവാസികള് ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാഗം കിട്ടിയിട്ടുള്ളത്. ദുരന്തത്തില് കാണാതായവരുടെ ഉറ്റബന്ധുക്കളുടെ സാമ്പിൾ നേരത്തെ ശേഖരിച്ചിരുന്നു. ഇതുമായി ലഭിച്ച മൃതദേഹ ഭാത്തിന്റെ ഡിഎന്എ സാമ്പിള് ക്രോസ് മാച്ചിങ്ങ് നടത്തിയാകും മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കുക. വയനാട് ഉരുള്പൊട്ടല് ദുരന്തം നടന്നിട്ട് മൂന്നു മാസം പിന്നിട്ടു.
TAGS : WAYANAD LANDSLIDE | DEADBODY
SUMMARY : Body part stuck in a tree; Suspected to be involved in Wayanad landslides
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്…
ന്യൂഡല്ഹി: സംയുക്ത സൈനിക മേധാവി ജനറല് അനില് ചൗഹാന്റെ കാലാവധി കേന്ദ്ര സര്ക്കാര് നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…