LATEST NEWS

35 കോടിയുടെ കൊക്കെയ്‌നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍

ചെന്നൈ: കോടികളുടെ വിലവരുന്ന ലഹരിമരുന്നുമായി ബേളിവുഡ് നടൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ. 35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടൻ വിശാൽ ബ്രഹ്മയിൽനിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽനിന്ന് സിങ്കപ്പുർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കസ്റ്റംസ് അധികൃതരും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അധികൃതരും ചേർന്ന് സംയുക്തമായി അറസ്റ്റുചെയ്തത്. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എന്നാല്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്റെ വാദം.

ടൂറിസ്റ്റ് വിസയിൽ കംബോഡിയിൽ പോയ ഇയാൾ സിങ്കപ്പുർ വഴി ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. മുൻപ്‌ എത്രതവണ കംബോഡിയയിലേക്ക് പോയിരുന്നെന്നും എത്രരൂപ വിലമതിക്കുന്ന മയക്കുമരുന്ന് കൊണ്ടുവന്നിരുന്നെന്നുമുള്ള വിവരങ്ങൾ ഡിആർഐ അന്വേഷിച്ചുവരുകയാണ്.

കൊക്കെയ്‌ൻ കടത്തലുമായി ബന്ധപ്പെട്ട് നടന്റെ സഹായികളായ ഏതാനുംപേർകൂടി നഗരത്തിലുണ്ടെന്നും അവരെ പിടികൂടുന്നതുവരെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും ഇതുസംബന്ധിച്ച്‌ അധികൃതർ അറിയിച്ചു. നടന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലുള്ള മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
SUMMARY: Bollywood actor arrested with cocaine worth 35 crores

NEWS DESK

Recent Posts

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…

15 minutes ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

1 hour ago

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…

2 hours ago

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ആന്ധ്രപ്രദേശിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ…

2 hours ago

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വി എം വിനുവിന്റെ ഹര്‍ജി തള്ളി; സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന്…

2 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക; സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. സംവഭത്തില്‍ 21 വയസ്സുള്ള മുനിയരാജ് എന്നയാളെ പോലീസ് അറസ്റ്റ്…

2 hours ago