Sunday, April 26, 2026
33 C
Bengaluru

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു

മും​ബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിന്‍റെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്.

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ, ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.

ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ് താ​ര​ത്തി​നു​ള്ള​ത്.
SUMMARY: Bollywood legend Dharmendra passes away

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര...

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി...

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ...

ചൂടിന് ആശ്വാസമായി പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ.  പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ...

കെഎന്‍എസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം...

Topics

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

Related News

Popular Categories

You cannot copy content of this page