ബെംഗളൂരു: നാടൻ ബോംബ് തയ്യാറാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. ബെംഗളൂരു റൂറലിലെ ഹോസ്‌കോട്ട് ദൊഡ്ഡനല്ലല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൊഡ്ഡനല്ലല സ്വദേശി പവൻ (18) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ പിതാവ് നാഗേഷിന് ഗുരുതര പരുക്കേറ്റു. നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പവനും നാഗേഷും കാട്ടുപന്നികളെ തുരത്താനാണ് നാടൻ ബോംബ് നിർമിച്ചിരുന്നത്. ബോംബിന് ചുറ്റും ചരട് കെട്ടുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൻ്റെ തീവ്രതയിൽ വീടിൻ്റെ മേൽക്കൂരയും തകർന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ബെംഗളൂരു റൂറൽ അഡീഷണൽ എസ്പി നാഗേഷും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Son dies, father injured severely in country-made bomb blast in Hoskote
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…