കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇന്‍ഡിഗോ, വിസ്താര, ആകാശ് എയര്‍ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയില്‍ നിന്നും ഈ വിമാനങ്ങള്‍ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയില്‍ ലഭിച്ചത്.
അതേസമയം, വിമാനത്താവള അധികൃതരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ എക്സും മെറ്റയും സഹകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മെറ്റ്, എക്സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേഗത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങള്‍ നല്കാന് സാധിക്കൂവെന്നും നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി വിവരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വരുമ്പോള്‍ കൃത്യമായി വിവരം കൈമാറുന്നുണ്ടെന്നുമാണ് അറിയിച്ചത്.
നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായത്.
<BR>
TAGS : FAKE BOMB THREAT | KOCHI AIRPORT
SUMMARY : Bomb threat again; The flight which was supposed to land at Nedumbassery was immediately landed in Mumbai
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…