TOP NEWS

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇ-മെയിലില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. മുംബൈ ഭീകരാക്രമണത്തിൽ തൂക്കിലേറ്റപ്പെട്ട അജ്മലിന്റെ അനുസ്മരണാർഥവും തമിഴ്‌നാട്ടിലെ യുട്യൂബർ സൗക്ക് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പേരിലുമാണ് ബോംബ് സ്ഫോടനം നടത്തുന്നതെന്നും ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വിമാന സർവീസുകളെ ഇത് ബാധിച്ചില്ല.

അലക്സ് പോൾ മേനോൻ എന്ന പേരിലുള്ള ഇ-മെയിലിൽനിന്നാണ് വിമാനത്താവളം ടെർമിനൽ മാനേജർക്ക് മെയിൽ ലഭിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഛത്തീസ്ഗഢ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അലക്സ് പോൾ മേനോൻ. 13 വർഷം മുൻപ് മാവോവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് നിഗമനം. ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച ഇമെയിൽ ഐഡിക്കെതിരെ കേസെടുത്തിട്ടുണ്ട്, അന്വേഷണം നടന്നുവരികയാണ്.

SUMMARY: Bomb threat at Bengaluru airport

NEWS DESK

Recent Posts

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

34 minutes ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

2 hours ago

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…

3 hours ago

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

3 hours ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

4 hours ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

4 hours ago