ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍ സുരക്ഷാ ഭീതി പരത്തി. സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലിസ് സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
തുടര്‍ന്ന്, ഭീഷണി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം സിറ്റി പോലിസ് സ്റ്റേഷനിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. മൈലാപ്പൂരിലെ ഈ വീട് കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. പോലിസ് സംഘം സി.പി. രാധാകൃഷ്ണന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലും പരിശോധന നടത്തി.
ചെന്നൈയില്‍ വിഐപികള്‍, സ്‌കൂളുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അടുത്തിടെ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ വസതിയിലേക്ക് സന്ദേശം എത്തിയത് എന്നത് സുരക്ഷാ ഏജന്‍സികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഭീഷണികളില്‍ പലതും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.
SUMMARY: Bomb threat at Vice President’s residence in Mylapore
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്…
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ…
ഡല്‍ഹി: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍…
കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍…