കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ ‘എസൻസിൻ്റെ’ പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. സംഭവത്തില്‍ ഉദയംപേരൂർ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിക്കിടെ തോക്കുമായി ഒരാള്‍ പ്രവേശിതോടെയാണ് സംഘാടകർ പരിപാടി നിർത്തിവെക്കാൻ തീരുമാനിച്ചത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി എല്ലാവരോടും സ്റ്റേഡിയത്തിന് പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. നിലവില്‍, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്.
തോക്കുമായി പരിപാടിയിലേക്ക് പ്രവേശിച്ച ഉദയംപേരൂർ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ഏഴായിരത്തോളം ആളുകള്‍ നിലവില്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. വൈകുന്നേരം പ്രമുഖ എഴുത്തുകാരി തസ്‌ലീമ നസ്രിൻ പങ്കെടുക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്.
SUMMARY: Bomb threat in Kochi: ‘Essence’ event where Taslima Nasrin was scheduled to attend has been cancelled
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി…
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…