LATEST NEWS

മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 6E 762 വിമാനത്തില്‍ ഏകദേശം 200 യാത്രക്കാർ ഉണ്ടായിരുന്നു. സുരക്ഷാ ഏജൻസികളുടെ പരിശോധനയില്‍ ഭീഷണി തള്ളിക്കളഞ്ഞു. ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിനു ഭീഷണി ലഭിച്ചതിനെത്തുടർന്ന്, പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കിയെന്ന് എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. ഇൻഡിഗോ വിമാനം ലാൻഡ് ചെയ്ത സമയത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ പൂർണ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു പരിശോധന. എയർബസ് A321 നിയോ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിച്ചിരുന്നത്.

”ഞങ്ങളുടെ യാത്രക്കാർക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കിയും, കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചും അവർക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്”, ഇൻഡിഗോ വക്താവ് അറിയിച്ചു.

SUMMARY: Bomb threat on Mumbai-Delhi IndiGo flight

NEWS BUREAU

Recent Posts

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

47 minutes ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

1 hour ago

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…

2 hours ago

ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…

2 hours ago

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…

3 hours ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

4 hours ago