ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇമെയിലുകൾ അയച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | BOMB THREAT
SUMMARY: Hoax bomb threats sent to schools trigger evacuation in Bengaluru
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും മൂന്ന് വര്‍ഷം വരെ…
കോട്ടയം: കഞ്ചാവുമായി ശബരിമല തീര്ത്ഥാടകന് പിടിയില്‍. ശബരിമല കാനനപാതയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പൊതി…
ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ…
പാലക്കാട്: കുഴല്‍മന്ദം നൊച്ചുള്ളിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ള…
ബെംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗര്‍ കരയോഗം കുടുംബസംഗമം ഞായറാഴ്ച ലിംഗരാജപുരം കാച്ചരക്കനഹള്ളിയിലെ ഇസ്കോൺ കോംപ്ലക്സിലുള്ള ശ്രീ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിംഗിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ വൈകുന്നേരം അഞ്ചുമണി മുതല്‍ എസ്. ജി.പാളയ മരിയ ഭവനിൽ…