Categories: KARNATAKATOP NEWS

കലബുർഗി വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കലബുർഗി വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് തിങ്കളാഴ്ചയാണ് ബോംബ് ഭീഷണി ലഭിച്ചത്. ശക്തമായ ബോംബ് സ്‌ഫോടനം നടക്കുമെന്നും വിമാനത്താവളം മുഴുവൻ തകർക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, പോലീസ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും ബാഗേജുകളും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവ സമയത്ത് റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ കടത്തി വിടുന്നത്.

TAGS: KARNATAKA| KALABURGI AIRPORT
SUMMARY: Bomb threat recieved in kalaburgi airport

Savre Digital

Recent Posts

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…

8 hours ago

നിങ്ങളില്ലാതെ എന്ത് ആഘോഷം; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 31ന് തന്നെ ശമ്പളം കൊടുത്തെന്ന് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…

8 hours ago

കടലില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികളെ കാണാതായി

തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…

9 hours ago

‘വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകള്‍ക്ക് കുതിപ്പ് നല്‍കും’; മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…

9 hours ago

അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…

12 hours ago

മൗണ്ട് ഷെപ്പേർഡ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷം

ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…

12 hours ago