LATEST NEWS

ബീദറിലെ ഗുരുദ്വാരയ്ക്ക് ബോംബുഭീഷണി

ബെംഗളൂരു: ബീദറിലെ പ്രശസ്തമായ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയ്ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു ഗുരുദ്വാര മാനേജ്മെന്റിന്റെ ഇ-മെയിലിലേക്ക് വ്യാഴാഴ്ച രാത്രിയാണ് ഭീഷണിസന്ദേശമെത്തിയത്. വെള്ളിയാഴ്ച ഗുരുദ്വാരയിലും പരിസരത്തും സ്‌ഫോടനപരമ്പര ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഗുരുദ്വാര അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.50 പേരടങ്ങുന്ന പോലീസ് സംഘം ഉടന്‍ ഗുരുദ്വാരയിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചുവെങ്കിലും ഗുരുദ്വാരയ്ക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
SUMMARY: Bomb threat to Gurudwara in Bidar

 

NEWS DESK

Recent Posts

പുലിക്കളിയുടെ അകമ്പടിയോടെ ബെംഗളൂരു കേരളസമാജത്തിന്റെ ഗൃഹാങ്കണ പൂക്കള മത്സരം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…

9 minutes ago

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…

47 minutes ago

വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് 8 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…

3 hours ago

കൊല്ലത്ത് ക്ഷേത്രത്തില്‍ ഓപറേഷൻ സിന്ദൂര്‍ എന്നെഴുതി പൂക്കളം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…

3 hours ago

ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് മരണം

അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…

4 hours ago

കുന്നംകുളം കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്പെൻഷന് ശിപാര്‍ശ

തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…

4 hours ago