ഡൽഹി: ഡൽഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക് സ്‌കൂള്‍, സർവോദയ വിദ്യാലയം എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ നിന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡുകളും പോലീസും ചേർന്ന് പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ വിദ്യാർഥികള്‍ സ്‌കൂളില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഭീഷണി ഇ-മെയില്‍ ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഐ.പി. അഡ്രസ്സുകള്‍ ഉപയോഗിച്ചാണ് ഈ ഇ-മെയിലുകള്‍ അയയ്ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
എല്ലാ സ്‌കൂളുകളിലേക്കും ഒരേ സമയത്താണ് സന്ദേശങ്ങള്‍ എത്തുന്നത്. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം, നേരത്തേ വിമാനത്താവളത്തിലേക്ക് ഭീഷണി അയച്ച ചിലരെ പോലീസ് പിടികൂടിയിരുന്നു.
SUMMARY: Bomb threat to schools in Delhi again; students and staff evacuated for inspection
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം പമ്പ തീരത്ത് ഔപചാരികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല…
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല സ്വദേശി കെ അനില്‍ കുമാറിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച…
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…
മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.…
ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും…