BENGALURU UPDATES

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ സതീഷ് ചപ്പരികെ അധ്യക്ഷത വഹിച്ചു. കന്നഡ, മലയാളം, തമിഴ് ഭാഷകളില്‍ വിവിധ വേദികളിലായി ഇന്നലെ സാഹിത്യചര്‍ച്ചകള്‍ നടന്നു.

മലയാള സാഹിത്യ വിഭാഗത്തില്‍ ഇന്നലെ രാവിലെ നടന്ന ‘പാവങ്ങ’ളുടെ നൂറു വര്‍ഷങ്ങൾ എന്ന ചര്‍ച്ചയില്‍ കെ.പി രാമനുണ്ണി, കെ.വി സജയ്, ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് നടന്ന നോവലിലെ ജ്ഞാനമണ്ഡലങ്ങൾ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി, ഇ.സന്തോഷ്കുമാർ, കെ.ആർ.കിഷോർ, വൈകീട്ട് നോവലിലെ വിഭിന്ന സ്വരങ്ങൾ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിനീഷ് പുതുപ്പണം, മുഹമ്മദ് അബ്ബാസ്, നിമ്ന വിജയൻ എന്നിവരും പങ്കെടുത്തു.

ഇന്ന് വിവിധ സെക്ഷനുകള്‍ നടക്കും. മലയാള വിഭാഗത്തില്‍ രാവിലെ 11.00 ന് വായനയും എഴുത്തും എന്ന വിഷയത്തില്‍ ശ്രീജിത് പെരുന്തച്ചൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് 1.00 മണിക്ക് ഡിജിറ്റൽ കാലത്തെ സാഹിത്യം എന്ന വിഷയത്തില്‍ എൻ. എസ്.മാധവൻ, കെ.പി.രാമനുണ്ണി എന്നിവര്‍ സംസാരിക്കും. വൈകീട്ട് 4.00 നു പുതുകാലം പുതുകവിത എന്ന വിഷയത്തില്‍ ഷീജ വക്കം, വീരാൻകുട്ടി, സോമൻ കടലൂർ, ടി.പി.വിനോദ് എന്നിവര്‍ സംസാരിക്കും. നാളെയാണ് സമാപനം.
SUMMARY: Book Brahma Literary Festival begins

NEWS DESK

Recent Posts

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

1 hour ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

1 hour ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

1 hour ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

3 hours ago