LATEST NEWS

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സമാപിച്ചു. കോറമംഗല സെന്റ്‌ ജോൺസ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങിൽ ബുക്ക് ബ്രഹ്‌മ സാഹിത്യ പുരസ്കാരം എഴുത്തുകാരി കെ. ആർ.മീരയ്ക്ക് കന്നഡ എഴുത്തുകാരൻ ചന്ദ്രശേഖര കമ്പാർ സമ്മാനിച്ചു. പ്രശസ്ത ഇന്ത്യൻ എഴുത്തുകാർ പങ്കെടുത്ത സാഹിത്യോത്സവത്തില്‍ കന്നഡ, തഴിഴ്, തെലുഗു, മലയാള സാഹിത്യവുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും ചർച്ചകളും നടന്നു.

ഇന്നലെ മലയാള വിഭാഗത്തില്‍ നടന്ന കഥയുടെ ജീവിതം എന്ന ചർച്ചയിൽ യു കെ കുമാരൻ, സന്തോഷ് ഏച്ചിക്കാനം, ബ്രിജി എന്നിവരും വിമർശനത്തിലെ പുതുവഴികൾ എന്ന വിഷയത്തിൽ ഇ.പി.രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, ദേവേശൻ പോരൂർ എന്നിവരും പങ്കെടുത്തു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻഡ് ആർട്സ് അവതരിപ്പിച്ച ദുര്യോധനവധം കഥകളിയും അരങ്ങേറി.
SUMMARY: Book Brahma Literary Festival concludes

NEWS DESK

Recent Posts

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

13 minutes ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…

1 hour ago

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

2 hours ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

3 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

3 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

5 hours ago