ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയയായ ബുക്ക് ബ്രഹ്മ ഏർപ്പെടുത്തിയ പ്രഥമ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം പ്രശസ്ത തമിഴ് എഴുത്തുകാരൻ ബി. ജയമോഹന്. ബെംഗളൂരുവിലെ കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസം നീണ്ട ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൻ്റെ സമാപന ചടങ്ങിൽ കന്നഡ സാഹിത്യകാരൻ ഹംപ നാഗരാജയ്യ ജയമോഹന് പുരസ്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എല്ലാ വർഷവും ഓഗസ്റ്റിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം നൽകുമെന്നും ബുക്ക് ബ്രഹ്മ അറിയിച്ചു.
ഇന്നലെ നടന്ന ‘വായനയുടെ ലോകം’എന്നവിഷയത്തിൽ നടന്ന സംവാദത്തിൽ എഴുത്തുകാരായ വിഷ്ണുമംഗലം കുമാർ, രമ പ്രസന്ന പിഷാരടി, ബ്രിജി കെ.ടി തുടങ്ങിയവർ സംസാരിച്ചു. സതീഷ് തോട്ടശ്ശേരി മോഡറേറ്ററായിരുന്നു. മലയാളത്തിലെ സമകാലിക വായനാ രീതികളും എഴുത്തിലെ നവ സങ്കേതങ്ങളെകുറിച്ചും എഴുത്തുകാർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
മൂന്നു ദിവസത്തെ സമ്മേളനത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ലേറെ എഴുത്തുകാരും 100-ലേറെ പ്രസാധകരും പങ്കെടുത്തു. ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരത്തിന് പുറമേ ബുക്ക് ബ്രഹ്മ നോവൽ പുരസ്കാരം, ബുക്ക് ബ്രഹ്മ സ്വാതന്ത്ര്യദിന ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര പ്രഖ്യാപനം എന്നിവ നടന്നു. ദക്ഷിണേന്ത്യൻ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ബെന്യാമിൻ, എച്ച്.എസ്. ശിവപ്രകാശ്, വിവേക് ഷാൻഭാഗ്, ജയമോഹൻ, പെരുമാൾ മുരുകൻ, സുധാകരന്‍ രാമന്തളി, വോൾഗ, മുദ്‌നക്കുടു ചിന്നസ്വാമി, അക്കായി പദ്മശാലി, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
<br>
TAGS : BOOK BRAHMA AWARD | B JEYAMOHAN
SUMMARY : Book Brahma Sahitya Award to Jayamohan
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…