ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട് 3.30 ന് മത്തിക്കരെ രാമയ്യ എൻജിനീയറിങ് കോളേജ് ബസ്റ്റോപ്പിന് സമീപത്തുള്ള കോസ്മോപൊളിറ്റൻ കൾച്ചറൽ സെന്ററിൽ നടക്കും.
കെ ആർ കിഷോർ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്തകം ഏറ്റുവാങ്ങും. സുദേവൻ പുത്തൻചിറ, സലിംകുമാർ എസ് എന്നിവർ പുസ്തകത്തെ പരിചയപ്പെടുത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ബെംഗളൂരു ഹാസ്യവേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.















