ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു. വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത് വ്യക്തിപരമാണ് എന്ന തിരിച്ചറിവും ബിന്ദുവിൽ പ്രധാനമാണെന്നും സ്ത്രീകവിതകളിൽ താരതമ്യേന കുറവായ പൊതു സ്ഥലം ബിന്ദുവിന്റെ കവിതകളിൽ ധാരാളമായുണ്ടെന്നും പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു.
സമയത്തിനൊപ്പമല്ല നിമിഷത്തിനൊപ്പം സഞ്ചരിക്കുകയും മനുഷ്യാവസ്ഥകളെ ചരിത്രവൽക്കരിച്ച് ഉൾത്തിളക്കത്തോടെ ആവിഷ്കരിക്കുകയും ചെയ്യുന്ന രീതി ബിന്ദുവിന്റെ കവിതകൾക്ക് സാമൂഹിക പ്രസക്തി നൽകുന്നുവെന്ന് സോമൻ കടലൂർ പറഞ്ഞു.
എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു.
കവി ടി പി വിനോദ് പുസ്തകപരിചയവും കവി എൻ ബി സുരേഷ് ആശംസ പ്രസംഗവും നടത്തി. ഇന്ദിരാ ബാലൻ, വിഷ്ണുമംഗലം കുമാർ, ടി എം ശ്രീധരൻ, സതീഷ് തോട്ടശ്ശേരി, കെ ആർ കിഷോർ, ശാന്തകുമാർ, രഞ്ജിത്ത്, ഒ വിശ്വനാഥൻ, കെ ഗീത എന്നിവർ സംസാരിച്ചു. പി ബി സജി ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.
SUMMARY: Irapatitham Book released
കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…
കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ…
കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…
കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…