LITERATURE

സാമൂഹ്യ അനുഭവങ്ങളുടെ സര്‍ഗ്ഗാത്മക രചനകള്‍

മുഹമ്മദ് കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’
വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ

ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും
അവരുടേതായ രീതിയിൽ ഓരോ കഥകൾ രൂപപ്പെടാറുണ്ട്. എന്നാൽ
അത് ഒരാശയമായി മനസ്സിൽ കൂടുകൂട്ടി മുട്ടയിട്ട് വിരിഞ്ഞ് കിളികളായി
സർഗാത്മക വിഹായസ്സിലൂടെ പറന്നുല്ലസിക്കുമ്പോഴാണ് ഒരു കഥാകൃത്ത്
പൂർണമായും സംതൃപതിയിലെത്തുന്നത്.

വിശാലവും ചലനാത്മകവുമായ സാമൂഹ്യ അനുഭവങ്ങളെ
മനസ്സിൽ ഒപ്പിയെടുത്തു കൃത്യതയോടെ അരിച്ചെടുത്ത് സർഗ്ഗാത്മകതയുടെ
രസച്ചരടുകളിൽ കോർത്തിണക്കിയവയാണ് മുഹമ്മദ് കുനിങ്ങാടിന്റെ
ഗോഡ്സ് ഓൺ ചങ്ക് എന്ന സമാഹാരത്തിലെ എല്ലാ കഥകളും.

കൊറോണ പകർച്ചവ്യാധി പശ്ചാത്തലമാക്കി സന്തോഷവും ദുരന്തവും
കൃത്യമായി വിവരിക്കുന്ന ലോക്ക് ഡൗൺ എന്ന കഥ
ദുരന്തപര്യവസാനമാകുമോ എന്ന് ഞാൻ ആദ്യം സംശയിച്ചു. എന്നാൽ
അച്ഛന്റെ സാന്നിധ്യം വളരെ കുറവായിരുന്ന തിരക്കൊഴിയാത്ത ഒരു
കുടുംബത്തിൽ കൊറോണക്കാലം മക്കളുടെ ‘മനസ്സിൽ ലഡ്ഡു പൊട്ടി
മധുരമുള്ള സ്വപ്നങ്ങളുടെ നിറക്കൂട്ടുകൾ നിറച്ചു ‘ഹായ് എന്ത് രസം’
എന്ന് മക്കൾ സന്തോഷത്തിൽ ആറാടുന്നു. കൊറോണ നിയന്ത്രണങ്ങൾ
പൂർണ്ണമായും നീക്കാൻ പോകുന്നു എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പു
കേൾക്കുമ്പോൾ ‘വേണ്ടച്ഛാ ലോക്ഡൗൺ തീരണ്ട’ എന്ന് മക്കൾ
ആഗ്രഹിക്കുമ്പോൾ അച്ഛൻ ഓർക്കുന്നത് ‘ഭാഗ്യത്തിന്റെ തലനാരിഴ
വ്യത്യാസത്തിൽ അവശേഷിച്ചവർ വീണ്ടും കണ്ടുമുട്ടുന്ന നേരത്ത്
കാണാൻ കൊതിക്കുന്ന എത്ര ആളുകളുടെ വേർപാടുകളാകും
അറിയേണ്ടി വരിക’ എന്നാണ്. മഹാമാരി ദുരിതം ഏറ്റൂവാങ്ങിയ
അനേകം കുടുംബങ്ങളുടെ ഞെട്ടിയ്ക്കുന്ന വൈരുദ്ധ്യങ്ങൾ
സൂക്ഷമതയോടെ ഈ കഥയിൽ ഏകോപ്പിച്ചിരിക്കുന്നു.

▪️ ‘ഗോഡ്സ് ഓൺ ചങ്ക്’-കവര്‍ ചിത്രം

കോവിഡുകാല ഓർമ്മകളിൽ നിന്നുതന്നെ തുടങ്ങുന്ന ‘കളിപ്പാട്ടങ്ങൾ’
എന്നെ ഏറെ ആകർഷിച്ച കഥയാണ്. വിഭിന്ന മതാചാര
ചടങ്ങുകളിലൂടെ അടക്കം ചെയ്യേണ്ട ആയിരങ്ങളുടെ ശവശരീരങ്ങൾ
യന്ത്ര അവയവങ്ങളിലൂടെ ദ്രുതഗതിയിൽ മാസ് ക്രിമേഷൻ
നടത്തിയപ്പോൾ ‘ബഹുസ്വര മരണാനന്തര ജീവിതത്തിൻ്റെ ഒരിടം
കണ്ടെത്തിയെന്ന് അടക്കം ചെയ്ത മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു എന്ന്
കഥയിൽ വിശേഷിപ്പിക്കുന്നുണ്ട്. സംഘർഷഭരിതമായ ഈ ചുറ്റുപാടിൽ
നിന്ന് മറ്റൊരു ദുരന്ത ഭൂമികയിലേക്ക് വിസ കാലാവധി നീട്ടി തിരിച്ചു
പോകുന്ന സുധയിലൂടെ പറയുന്ന ഈ കഥ ലോകനീതിയും
മാനവീകതയേയും പരിഹസിക്കുന്ന ഇസ്രയേൽ എന്ന ഭീകരരാഷ്ട്രത്തിന്
സൗഹൃദ രാഷ്രങ്ങൾ മനുഷ്യഹത്യയിലൂടെ വംശഹത്യ നടത്തുന്നതിന്
എല്ലാ സഹായങ്ങൾ നല്കുന്നതിലൂടെ ബലിയാടുകളാകുന്ന ഒരു ജനത
അനുഭവിക്കുന്ന യാതനകൾ നേർസാന്നിദ്ധ്യമായി നമ്മിലെത്തുന്ന
കഥയാണിത്.

തകർന്നു വീണു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളിൽ
തിരിച്ചെടുക്കാനാകാത്ത വിധം അടിഞ്ഞുചേരുന്ന ആയിരങ്ങളുടെ
മുതദേഹങ്ങളുടെ കൂട്ടത്തിൽ തൻ്റെ സുഹൃത്തിൻ്റെ പിഞ്ചോമനകളായ
അയാനും ഫർഹാനയുമാണെന്ന തിരിച്ചറിവിൽ സുധയും തനാസും
പൊട്ടിക്കരയുന്ന രംഗം അതി തീവ്രതയിലൂടെ കഥാകാരൻ്റെ

തൂലികയിൽ ചലിക്കുന്നു. സ്വർഗ്ഗ കവാടത്തിൽ തങ്ങളെ കാത്തിരിക്കുന്ന
പിഞ്ചു നിത്യബാലികാബാലന്മാരിൽ അവരുടെ കുഞ്ഞുങ്ങളുടെ മുഖം
പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് നിർവൃതിയോടെ 
ജീവിച്ചിരിക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയാണ് കളിപ്പാട്ടങ്ങൾ.
ലോക്ക്ഡൗൺ കാലത്ത് അനാഥമായ അവസ്ഥയിൽ ഒരു വീട്ടിൽ
എത്തിപ്പെടുന്ന സുന്ദരിക്കുട്ടിയായ ശീറോ എന്ന പൂച്ചക്കുട്ടിയോട്
അനുജനും ചേച്ചിയും കാണിക്കുന്ന അതീവ വാത്സല്യത്തിന്റെ കഥയാണ്
പപ്പയും പൂച്ചക്കുട്ടിയും. വീട്ടിലൊരംഗമായി മാറിക്കഴിയുന്നതോടെ
അതിനെ, പൂച്ചകളെ വളർത്തുന്നതിൽ അതിഭ്രമമുള്ള അടുത്ത ഫ്ലാറ്റിലെ
ആന്റിക്ക് ശീറോയെ പപ്പ കൊടുത്തേക്കുമോ എന്ന അവരുടേ
നെഞ്ചിടിപ്പിന്റെ ആഴങ്ങൾ ഈ കഥയിൽ വ്യക്തമാക്കുന്നു.

ഐടി കമ്പനികളിൽ സ്വപ്നങ്ങൾ വിരിയിച്ചവരും സ്വപ്നങ്ങൾ
കരിഞ്ഞു പോകുന്നവരുടെയും അനുഭവങ്ങൾ കേൾക്കുകയും
വായിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ കാലത്ത് ടെക്ക്
പാർക്കുകളിലെ ജീവിതം പൂർണവിരാമം ആയിത്തീരുന്ന ഒരു യുവാവ്
ആശുപത്രിയിൽ കിടന്ന് മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ്
‘നിംഹാൻസ്’ എന്ന കഥയുടെ പശ്ചാത്തലം.

‘വൈബ്’ എന്ന കഥയിൽ ഭയാനകമായ വളരുന്ന മദ്യത്തിന്റെയും
മയക്കു മരുന്നിന്റേയും അതിപ്രസരത്തിൽ സമൂഹം ഏറ്റുവാങ്ങുന്ന
യാതനകളാണ് പറയുന്നത്.

ആത്മീയതയിൽ അലിഞ്ഞു ചേരുന്ന വിശ്വാസങ്ങളെയും അതിലുള്ള
നിർവൃതികളെയും മരണത്തിന്റെ വാതിൽക്കലെത്തുമ്പോഴും
വഹിച്ചുകൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്ന ‘ഗോഡ്സ് ഓൺ
ചങ്ക്’ എന്ന കഥ സമാഹാരത്തിലെ വളരെ പ്രാധാന്യമർഹിക്കുന്ന
കഥയാണ്.

ദുഃഖവും സന്തോഷവും സംതൃപ്തിയും സമൂഹത്തിന്റെ
നേരുകളിൽ നിന്നുതന്നെയാണ് ഉത്ഭവിക്കുന്നത്. അത് പ്രദാനം
ചെയ്യുന്നതിലും സമൂഹത്തിനു വലിയ പങ്കുണ്ട് എന്ന് ഇതിലെ ഓരോ
കഥകളും വ്യക്തമായി പറയുന്നുണ്ട്.

കഥകൾ വകതിരിവോടെ തിരിഞ്ഞെടുക്കുകയും അത് കണിശവും
കൃത്യവുമായ നിലപാടുകളോടെ പ്രമേയവൽക്കരിക്കുകയും
ചെയ്തിരിക്കുന്നു. കഥാസന്ദർഭങ്ങളെ ആകർഷകമായി
വിവരിക്കുമ്പോൾത്തന്നെ അധികം സംഭാഷണങ്ങളില്ലാതെ കഥ പറയുന്ന
രീതി മിക്ക കഥകളിലും സ്വീകരിച്ചിട്ടുണ്ട്. ചിലതിൽ സംഭാഷണങ്ങൾ
തീരെ ഇല്ല എന്ന് തന്നെ പറയാം. സാമൂഹ്യദുശ്ശീലത്തിനെതിരായ
ആത്മപരിഹാസവും ആത്മരോഷവും തികഞ്ഞ അനുഭവങ്ങളുള്ള
ആഖ്യാനരീതിയും വായന അനായാസകരവും
ആവേശകരവുമാക്കുന്നുണ്ട്.

ചെറിയ പരിധിക്കുള്ളിൽ അധികം പരത്താതെ ഒതുക്കി പറയുക
എന്നൊക്കെ വിവക്ഷിക്കാമെങ്കിലും വികാര തീവ്രത ചെറുകഥയുടെ
ആത്മാംശമാണ്. ഒരുനുഭവത്തിന്റെ, ഒരനുഭൂതിയുടെ, ഒരു
മനോഭാവത്തിന്റെ മൂർത്തമായ ആവിഷ്കരണമാണ് കഥ എന്നൊക്കെ
നിഷ്കർഷിക്കാം. കരുത്തും ഔചിത്യവും നിറഞ്ഞ ഒരു കേന്ദ്ര
ബിന്ദുവിൽ കോർത്തിണക്കിയ ജീവിതത്തിൻറെ പ്രകാശപൂർണ്ണമായ
അനുഭവങ്ങൾ ആയിരിക്കണം കഥകൾ എന്നും പറയാം. എന്നാൽ ഈ
ഫോർമുലകളിൽ ഒന്നും പെടാതെ അതിരുകളില്ലാതെ ജീവിതങ്ങളെ

സമാശേഷിച്ചു നിൽക്കുന്ന പുതിയ പുതിയ സങ്കേതങ്ങളിലേക്കും കഥകൾ
കുതിച്ചു കൊണ്ടിരിക്കണം. എന്നാൽ, ഇതിൽ നിന്നെല്ലാം
വ്യത്യസ്ഥമായാലും വ്യതിചലിച്ചാലും ഒളിഞ്ഞോ തെളിഞ്ഞോ കഥയിൽ
ഒരു സന്ദേശം ഉൾക്കൊണ്ടിരിക്കണം. അത് കുനിങ്ങാട് തന്റെ കഥകളിൽ
കൃത്യമായി നിർവ്വഹിച്ചിരിക്കുന്നു.

കഥകൾ, ആർക്കുവേണ്ടി, എന്തിനെഴുതണം എന്ന ചോദ്യം
പ്രസക്തമാണ്. സാമൂഹിക നവോത്ഥാനത്തിന് തെളിനീരാകേണ്ട കൊച്ചു
നീർച്ചാലുകൾ സൃഷ്ടിക്കുവാൻ സാധ്യമാകുന്നതെല്ലാം സാഹിത്യകാരന്മാർ
സർഗ്ഗാത്മതകളിലൂടെ സാദ്ധ്യമാക്കണമെന്നതാണ് എന്റെ പക്ഷം.
ഈ സമാഹാരത്തിന്റെ ആമുഖത്തിൽ കഥാകാരൻ പറയുന്ന
അർത്ഥവത്തായ ഒരു വാചകമുണ്ട്. “കഥകളുടെ സമുദ്രത്തിൽ ഒരു
കണികയായി കാലത്തിൻറെ സാക്ഷി പോലെ എൻറെ ഈ രചനയും
ചരിത്രത്തിൽ ഇടം നേടുമെങ്കിൽ എത്ര ധന്യമാണ്” എന്നതാണത്.
 

അവശ്യം നടക്കേണ്ട വായന, വിലയിരുത്തലുകൾ ചർച്ചകൾ
എന്നിവ വളരെ പരിമിതമായി നടക്കുന്ന സമൂഹത്തിലാണ് നാം
എങ്കിലും ഗോഡ്സ് ഓൺ ചങ്ക് എന്ന സമാഹാരത്തിലെ കഥകൾ
ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഗോഡ്സ് ഓൺ ചങ്ക്-കഥാസമാഹാരം 
ബാഷോ ബുക്സ്
വില : 90 രൂപ 

SUMMARY: Book Review of ‘God’s on Chunk’ by Muhammed Kuningad

NEWS DESK

Recent Posts

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

38 minutes ago

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

2 hours ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

2 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

2 hours ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

3 hours ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

3 hours ago