LATEST NEWS

സന്തോഷവാർത്ത; ബുക്ക് ചെയ്ത വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം, പുതിയ നിർദ്ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേ​ഗം പണം തിരിച്ചു നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് വിവരം. വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡിജിസിഎ വരും ദിവസങ്ങളിൽ പുറത്തുവിടും.

ടിക്കറ്റ് റീഫണ്ട്, കാന്‍സലേഷന്‍ ചട്ടങ്ങള്‍ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. ടിക്കറ്റിന്റെ തുക പൂര്‍ണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയര്‍ലൈനുകള്‍ക്കും ബാധകമാണ്. എന്നാല്‍, ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തിലാണെങ്കില്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും മുന്‍പേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് പതിനഞ്ചുദിവസമാണ്. ഇതിനിപ്പുറമാണെങ്കില്‍ സാധാരണഗതിയിലുള്ള കാന്‍സലേഷന്‍ ചാര്‍ജ് നല്‍കേണ്ടിവരും.

മെഡിക്കൽ എമർജൻസി കാരണം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് ഷെൽ (ഭാവിയിൽ ഉപയോഗിക്കാനുള്ള ക്രെഡിറ്റ്) നൽകാനുള്ള ഓപ്ഷനും വിമാനക്കമ്പനികൾക്ക് നൽകാം. ഒരു ട്രാവൽ ഏജന്റ് വഴിയോ പോർട്ടൽ വഴിയോ ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തിൽ, ഏജന്റുമാർ വിമാനക്കമ്പനിയുടെ പ്രതിനിധികളായതിനാൽ റീഫണ്ട് നൽകേണ്ട ബാധ്യത വിമാനക്കമ്പനിക്കായിരിക്കും എന്നും റെഗുലേറ്റർ നിർദ്ദേശിക്കുന്നു. കൂടാതെ, റീഫണ്ട് പ്രക്രിയ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്നും വിമാനക്കമ്പനികൾ ഉറപ്പാക്കണം. ടിക്കറ്റ് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ, ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ യാത്രക്കാരൻ തെറ്റ് ചൂണ്ടിക്കാട്ടിയാൽ അതേ വ്യക്തിയുടെ പേര് തിരുത്തുന്നതിന് വിമാനക്കമ്പനി അധിക ചാർജ് ഈടാക്കാൻ പാടില്ല എന്നതും പ്രധാന നിർദ്ദേശമാണ്. കരട് സിഎആറിൽ (സിവിൽ ഏവിയേഷൻ റിക്വയർമെന്റ്) നവംബർ 30 വരെ ഡിജിസിഎ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.
SUMMARY: Booked flight tickets can be cancelled free of cost within 48 hours, DGCA to make law

NEWS DESK

Recent Posts

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

1 hour ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

1 hour ago

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: പാല്‍വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇപ്പോള്‍ പാല്‍വില കൂട്ടാൻ സാധിക്കില്ല. മില്‍മ ഇതുസംബന്ധിച്ച്‌…

2 hours ago

ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച്‌ അപകടം; അഞ്ച് മരണം

റായ്പൂര്‍:ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.…

3 hours ago

രഞ്ജി ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…

4 hours ago

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…

5 hours ago