പെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫിക്ക് നാളെ ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താൻ ഇന്ത്യയും തിരികെ പിടിക്കാൻ ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ മത്സരത്തിൽ തീപാറും. തുടർച്ചയായ മൂന്നാം തവണ കിരീടം നേടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018ലും, 21ലുമായിരുന്നു മുൻ പരമ്പര വിജയം. 2014-ലാണ് ഓസ്ട്രേലിയ അവസാനം കിരീടം നേടിയത്.
കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം പിടിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള യോഗ്യതയും കയ്യാലപുറത്തായി. പ്രതീക്ഷ സജീവമാക്കണമെങ്കിൽ ഓസ്ട്രേലിയയെ 4-0 തോൽപ്പിക്കണമെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ജസപ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.
മറുവശത്ത് പേസർ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ് ഇത്തവണ ഇന്ത്യയുടെ വരവ്. അതേസമയം ഓസ്ട്രേലിയൻ നിരയിൽ പരിചയസമ്പത്തും യുവത്വവും ഒരുപോലെയുണ്ട് താനും. മത്സരങ്ങൾ ഹോട്സ്റ്റാറിലൂടെയാകും തത്സമയം സ്ട്രീം ചെയ്യുക. ഇന്ത്യൻ സമയം രാവിലെ 7.30നാകും മത്സരം ആരംഭിക്കുക.
TAGS: SPORTS | CRICKET
SUMMARY: Border gawaskar trophy to kickstart tomorrow
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…