വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച കൽപ്പറ്റയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയയ് ശേഷം ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ജെൻസണിന്‍റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ വേദനയിലാണ് കേരളം. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെയുള്ളവർ ജെൻസണിന് അന്ത്യ ചുംബനം നൽകി യാത്രയാക്കി. ജെൻസണിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കാരിച്ചത്.
<BR>
TAGS : SHRUTHI AND JENSON | WAYANAD LANDSLIDE
SUMMARY : Both legs underwent surgery; Shruti was shifted to the ward
മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. എംഎല്‍എ സ്ഥാനം രാഹുല്‍…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു…
തൃശൂർ: കുന്നംകുളത്ത് പോലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ…
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്…
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…