ഓപ്പറേഷൻ സിന്ദൂറിൽകൂടി ഇന്ത്യയുടെ സൈനികശക്തി ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് പറഞ്ഞ മോദി, ബ്രഹ്മോസ് മിസൈലിനേക്കുറിച്ച് പ്രസംഗത്തിൽ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. ബ്രഹ്‌മോസ് മിസൈല്‍ കൃത്യമായ ലക്ഷ്യം കണ്ടുവെന്നും ശത്രുരാജ്യത്ത് നാശം വിതച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിഫന്‍സ് മാനുഫാക്ച്ചറിംഗ് മേഖലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരുകാലത്ത് പരമ്പരാഗത വ്യവസായങ്ങള്‍ പോലും ഇവിടെനിന്നും വിട്ടുപോയിരുന്നു. ഇന്ന് പ്രതിരോധ മേഖലയിലെ വലിയ കമ്പനികള്‍ പോലും രാജ്യത്ത് എത്തുകയാണ്. അമേഠിക്ക് സമീപം എകെ-203 റൈഫിളിന്റെ ഉദ്പാദനം ആരംഭിച്ചുകഴിഞ്ഞു’- നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : OPERATION SINDOOR, INDIA PAKISTAN CONFLICT,
SUMMARY : Brahmos missile has given Pakistan sleepless nights, says PM Narendra Modi