Categories: LATEST NEWS

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിന് നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ  ബി.എന്‍.എസ് വകുപ്പുകൾ പ്രകാരം ആർടി നഗർ പോലീസ് കേസെടുത്തു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയാണ് കുമാർ റാവു പവാർ. പഠനത്തിനൊപ്പം പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയുടെ പാർട്ട് ടൈം ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ഒക്ടോബർ 17 നാണ് സംഭവം. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 21 കാരിയായ യുവതി മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ആർടി നഗറിലെ അപ്പാർട്ട്മെന്റിലായിരുന്നു താമസം. യുവതി ഉച്ചകഴിഞ്ഞ് 3.20 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഒന്നാം നിലയിലെ യുവതിയുടെ അപ്പാർട്ട്മെന്റിൽ പ്രതി എത്തിയപ്പോൾ, യുവതി തനിച്ചാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്. വീടിനുള്ളിലേക്ക് തിരികെ ഓടിയക്കയറി വാതിലടച്ച യുവതി ഭയം കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം സഹവാസിയായ യുവതിയോട് കാര്യം പറയുകയും അവർ തൊഴിലുടമയെ അറിയിക്കുകയും ആയിരുന്നു. അപ്പാർട്ട്മെന്റ് പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഒക്ടോബർ 25ന് യുവതി പോലീസിനു പരാതി നൽകിയത്.
SUMMARY: Brazilian model sexually assaulted during food distribution in Bengaluru; Delivery boy arrested

NEWS DESK

Recent Posts

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…

13 minutes ago

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

2 hours ago

ആർ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…

2 hours ago

യെലഹങ്ക ഫക്കീർ കോളനിയിൽ സാന്ത്വനവുമായി കേളി പ്രവർത്തകർ

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…

2 hours ago