കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ് പിടിയിലായത്. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദ് വിജിലൻസിൻ്റെ പിടിയിലായത്.
ഉള്ളിയേരി നാറാത്ത് സ്വദേശിയായ പരാതിക്കാരന്റെ അനുജന്റെ പേരിലുള്ള സ്ഥലം ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡിജിറ്റല്‍ അളവുനടത്തിയപ്പോള്‍ കുറവുണ്ടെന്നു പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
നാലേക്കര്‍ 55 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം സര്‍വേ നടത്തിയത്. അളന്നപ്പോള്‍ സ്ഥലം കുറവുണ്ടെന്നു പറഞ്ഞ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. വിജിലന്‍സ് നല്‍കിയ 10,000-ത്തിന്റെ നോട്ട് പരാതിക്കാരനില്‍നിന്ന് മുഹമ്മദ് വാങ്ങിയ ഉടന്‍ വിജിലന്‍സ് സെല്‍ പിടികൂടുകയായിരുന്നു.
<BR>
TAGS : ARRESTED
SUMMARY : Bribe for digital survey; Surveyor arrested
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…
ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃതി മഹോത്സവ് മേള…
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്…