അങ്കമാലി: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ. അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്‍റെ പരാതിയെ തുടർന്നാണ് നടപടി.
കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ പണം വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി
SUMMARY: Bribe for granting license; Executive Engineer arrested by Vigilance
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ…
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി.…
ലണ്ടന്‍: യുകെയില്‍ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം…
മലപ്പുറം: ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് മദ്യപാനികൾ കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീന്റെ കാറാണ്…
ശബരിമല: ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വാർഷിക മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസങ്ങളില്‍ വരുമാനത്തില്‍ ഗണ്യമായ വർധനവ്…
ബെംഗളൂരു: പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്തോർ യുഗോയുടെ"പാവങ്ങൾ" എന്നും മലയാളിയുടെ സാഹിത്യാവബോധത്തെ…