ബെംഗളൂരു: വരൻ മദ്യപിച്ച് മണ്ഡപത്തിലെത്തിയതോടെ വിവാഹ ചടങ്ങുകളിൽ നിന്ന് പിന്മാറി വധുവിന്റെ അമ്മ. ബെംഗളൂരുവിലാണ് സംഭവം. മദ്യപിച്ച് സുഹൃത്തുക്കൾക്കൊപ്പം ബഹളം വെക്കുകയും കല്യാണ ചടങ്ങുകൾക്കിടെ വരൻ മോശമായി പെരുമാറിയതിനെയും തുടർന്നാണ് കല്യാണം നിർത്തി വെച്ചത്.
വരന്റെ പെരുമാറ്റം ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ മകളുടെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടെന്ന് അറിയിച്ചതിനു ശേഷമായിരുന്നു അമ്മ വിവാഹം വേണ്ടെന്ന് വെച്ചത്. മദ്യപിച്ചെത്തിയ വരൻ ആരതിയിൽ ഉണ്ടായിരുന്ന താലി വലിച്ചെറിഞ്ഞിരുന്നു. സംഭവത്തിൽ അമ്മയുടെ തീരുമാനത്തിന് അനുകൂലമായി നിരവധി പേർ രംഗത്ത് വന്നു. 2019 ൽ, ഉത്തർപ്രദേശിലും സമാന സംഭവം നടന്നിരുന്നു. വരൻ വേദിയിൽ വൈകിയെത്തിയതിനെ തുടർന്ന് വധു തന്റെ വിവാഹം റദ്ദാക്കിയത് വലിയ ചർച്ചയായിരുന്നു.
TAGS: BENGALURU | WEDDING CANCELLED
SUMMARY: Bride’s mother calls off wedding after drunk groom creates a ruckus in Bengaluru
ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. 2021ലെ കർഷക സമരത്തില്‍ പങ്കെടുത്ത…
ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ്…
ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ കവിതകളാണ്…
കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. പരുക്കേറ്റ…
ബെംഗളൂരു: തെന്നിന്ത്യന്‍ താരങ്ങളായിരുന്നു ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് സംസ്ഥാനത്തെ പരമോന്നത…