പൂനെ: മഹാരാഷ്ട്രയില്‍ പാലം തകർന്നുവീണ് 6 മരണം. പുനെയ്ക്ക് സമീപം ഇന്ദ്രയാനി നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് വീണത്. നിരവധി സഞ്ചാരികള്‍ ഇന്ദ്രായനി നദിയില്‍വീണു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 6 പേരെയാണ് രക്ഷപ്പെടുത്തിയത്.
കുറച്ചുനാളുകളായി തന്നെ പാലം തകർന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് വിലക്കിയിരുന്നു. പൊതുവെ ടൂറിസ്റ്റുകള്‍ അധികമായി എത്തുന്ന ഒരു മേഖല കൂടിയാണ് ഇത്. എന്നിരുന്നാലും, കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കാരണം, നദി കരകവിഞ്ഞൊഴുകുന്നത് കാണാൻ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ടായിരുന്നു.
അത്തരത്തില്‍ എത്തിയ സഞ്ചാരികളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആളുകള്‍ പാലത്തില്‍ നില്‍ക്കുന്നതിനിടെ ആണ് നടപ്പാലം തകർന്നു വീണത്. പ്രദേശത്ത് കനത്ത മഴയായതിനാല്‍ നദിയില്‍ നല്ല കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സമയം പാലം തകർന്നു നദിയില്‍ വീണ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 15 മുതല്‍ 20 വരെയുള്ളയാളുകള്‍ നദിയില്‍ വീണിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
SUMMARY: Bridge collapses in Pune; six tourists drown
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…