തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
ശനിയാഴ്ച രാത്രി 9.05 ന് കൊല്ലത്ത് നിന്നുള്ള കൊല്ലം ജങ്ഷൻ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് (66310) പൂർണമായും റദ്ദാക്കി. ശനിയാഴ്ച രാവിലെ 11.35 ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുര – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ഞായറാഴ്ച പുലർച്ചെ 05.50 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഗുരുവായൂർ – മധുര എക്സ്പ്രസ് (16328) കൊല്ലത്ത് നിന്നാകും യാത്ര ആരംഭിക്കുക. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366 ) കായംകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച വൈകീട്ട് 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട 12696 തിരുവനന്തപുരം സെൻട്രൽ – എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് നിന്നാകും യാത്ര തുടങ്ങുക.
ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ
12624 തിരുവനന്തപുരം സെൻട്രൽ – എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ലി എക്സ്പ്രസ്
01464 തിരുവനന്തപുരം നോർത്ത് – ലോക്മാന്യതിലക് ടെർമിനസ് വീക്ലി സ്പെഷ്യൽ
16319 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്.
22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്
16343 തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ്.
16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്.
16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്.
ഇവയ്ക്ക് പുറമേ ഞായറാഴ്ച കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം ജങ്ഷൻ- എറണാകുളം മെമു എക്സ്പ്രസ് (66322 ), ശനിയാഴ്ച രാത്രി 1 ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന തൂത്തുക്കുടി – പാലക്കാട് ജങ്ഷൻ പാലരുവി (16791), ശനിയാഴ്ച വൈകീട്ട് 5.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജങ്ഷൻ വഞ്ചിനാട് ( 16304) എന്നിവ യാത്രാമധ്യേ 30 മിനിട്ട് പിടിച്ചിടും.
SUMMARY: Bridge maintenance: Restrictions on train traffic
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍…
പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം. റാന്നി…
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…