ന്യൂഡൽഹി: രാജ്യത്ത് ഏപ്രിലിൽ 71 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ് അറിയിച്ചു. സ്വകാര്യത നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. ഏപ്രിൽ 1 മുതൽ 31 വരെ 7,182,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 1,302,000 എണ്ണം പരാതികള്‍ ലഭിക്കാതെ തന്നെ വാട്സാപ്പ് സ്വയം നിരോധിച്ചതാണ്. മാര്‍ച്ചിൽ 79 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റേയും ഭാഗമായി 2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. കൂടാതെ ഉപയോക്താക്കൾ നിയമലംഘനം തുടരുകയാണെങ്കിൽ കൂടുതൽ അക്കൗണ്ടുകൾ നിരോധിക്കുമെന്നും വാട്സാപ്പ് മാതൃകമ്പനി അറിയിച്ചു.
<BR>
TAGS: WHATSAPP, TECHNOLOGY
KEYWORDS: Broke the law; WhatsApp has banned 71 lakh accounts in the country
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…