തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പുനെ സ്വദേശികളായ ദത്തറായ് ബമൻ, സഹോദരി മുക്ത ബമൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തൊഴിലില്ലെന്നും അനാഥരാണെന്നും അത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ മൃതദേഹം വിട്ടു നല്‍കരുതെന്നും കുറിപ്പ് കൂട്ടിച്ചേർക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചപ്പോള്‍ ഇവർ മുറിയുടെ വാതില്‍ തുറന്നില്ല. തുടർന്ന് ഹോട്ടല്‍ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.
TAGS : THIRUVANATHAPURAM
SUMMARY : Brothers dead in hotel room
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…