തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. 17കാരിയുടെ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം നാലംഗ സംഘം റഹീമിനെ പിടികൂടി ജഡ്ജിക്കുന്നിൽ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പോലീസ് പറയുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹീമിന്‍റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
SUMMARY: Brutal beating of a young man; 17-year-old woman gave the quotation, four people including the girl are in custody
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…
പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ന്യൂഡൽഹി: രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി…
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള…
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച്…
മുംബൈ: ചേതേശ്വർ പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലാണ് അദ്ദേഹം…