ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലെ സ്വകാര്യ പിജിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രേവ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി.എസ്‌.സി. വിദ്യാർഥിനിയും കശ്മീരിലെ ബുഡ്ഗാം സ്വദേശിയുമായ തൻവീറിനെയാണ് (21) റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സഹപാഠികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പിജി ഉടമയേയും, പോലീസിനെയും വിവരമറിയിച്ചു. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പിൽ എഴുതിയതായും പോലീസ് പറഞ്ഞു. തൻവീറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരെ വിവരമറിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: BSC student found dead inside pg room

Savre Digital

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

8 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

9 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

9 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

10 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

10 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

11 hours ago