ന്യൂഡൽഹി: കേന്ദ്രബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു.ആദായ നികുതിയിൽ ഉൾപ്പെടെ വമ്പൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതാണ് നിർമല സീതാരാമന്റെ ഒമ്പതാം ബജറ്റ് . സ്ലാബുകളിൽ ഉൾപ്പടെ മാറ്റം വരുതി മിഡിൽ ക്ലാസിന് കൂടുതൽ ആനുകുല്യങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. വൻ നികുതി പരിഷ്‍കാരങ്ങൾ ഉൾപ്പെടുന്ന പാർട്ട് ബി ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയായിരിക്കും.ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
രാവിലെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.നേരത്തെ 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രഖ്യാപനങ്ങള്‍
🔳പുതിയ ആദായ നികുതി നിയമം 2026 ഏപ്രിൽ ഒന്നിന് നിലവിൽ വരും
🔳കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
🔳ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി
🔳വാരണാസി മുതൽ സിലിഗുരി വരെ നഗരങ്ങൾക്കിടയിൽ7 അതിവേഗ റെയിൽ ഇടനാഴികൾ(മുംബൈ-പൂണെ, ഹൈദരാബാദ്-ചെന്നൈ, ഡൽഹി-വാരണാസി,വാരണാസി-സിലുഗുരി, പൂണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ബെംഗളൂരു-ചെന്നെ)
🔳ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
🔳ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പുതിയ പദ്ധതികള്‍
🔳മൂന്ന് പുതിയ ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യുട്ടുകൾ
🔳സെമികണ്ടക്ടർ മിഷന് 40,000 കോടി
🔳റാഞ്ചിയിൽ നിംഹാൻസ് സ്ഥാപിക്കും
🔳അരുണാചൽപ്രദേശ്, മണിപ്പൂർ, സിക്കിം, അസം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ബുദ്ധിസ്റ്റ് ടൂറിസം സർക്യൂട്ട്
🔳സ്കൂളുകളിലും കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
🔳ജില്ലകൾതോറും വനിത ഹോസ്റ്റലുകൾ
Updating…..
SUMMARY: Budget presentation begins; Mineral sand corridor to include Kerala
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…