ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് ജൂലൈയിൽ തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ ബദൽ ടോൾ റോഡ് ഈ വർഷം ജൂലൈയോടെ തുറക്കും. റോഡ് ബെംഗളൂരു-കോലാർ ഹൈവേയിലെ ബുഡിഗെരെ ക്രോസുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുകയും മണ്ടൂർ, ബുഡിഗെരെ, സിംഗഹള്ളി, മൈലനഹള്ളി എന്നിവയിലൂടെ കടന്നുപോകുകയും ചെയ്യും. റോഡിന്റെ ചില ഭാഗങ്ങളിൽ നാല് വരിയും ബാക്കിയുള്ളവ ആറ് വരിയുമാണ്.

ഈസ്റ്റ്‌ ബെംഗളൂരുവിലുള്ളവർക്ക് ഹെന്നൂർ ക്രോസ്-ബാഗലുർ, നാഗവാര വഴി കെഐഎയിലേക്ക് ബദൽ പാതകളുണ്ടെങ്കിലും, തിരക്കേറിയ ഔട്ടർ റിംഗ് റോഡിന്റെ 10-12 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. എന്നാൽ പുതിയ ടോൾ റോഡ് ദേശീയ പാതയായ ഓൾഡ് മദ്രാസ് റോഡ് വഴി വിമാനത്താവളത്തിലേക്കുള്ള റോഡിലേക്ക് പ്രവേശനം അനുവദിക്കും. റോഡ് പണികൾ ഈ വർഷം ജൂൺ മാസത്തോടെ പൂർത്തിയാകുമെന്ന് കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) മാനേജിംഗ് ഡയറക്ടർ ലിംഗമൂർത്തി പറഞ്ഞു.

TAGS: BENGALURU | TOLL ROAD
SUMMARY: Budigere Cross-KIA tollroad may be ready by July

Savre Digital

Recent Posts

കര്‍ണാടകയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…

6 hours ago

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വാസവൻ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…

7 hours ago

ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…

7 hours ago

ചിക്കമഗളൂരുവിൽ 15കാരൻ തടാകത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…

8 hours ago

അപകീർത്തികേസിൽ ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…

8 hours ago

വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്‍റിലേറ്ററില്ലാതെ ശ്വസിക്കാം

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…

8 hours ago