ഡല്ഹി: ഡല്ഹിയില് കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തില് മരണം 11 ആയി. പുലർച്ചെ മൂന്ന് മണിയോടെയാണ് മുസ്തഫാബാദിലെ ശക്തി വിഹാറിലെ കെട്ടിടം തകർന്നുവീണത്. നിരവധി പേർ അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയിരുന്നു. പതിനൊന്ന് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തെങ്കിലും അവശിഷ്ടങ്ങളില് കുടുങ്ങിയ മറ്റ് പതിനൊന്ന് പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.
അതേസമയം, സംഭവത്തില് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡല്ഹി ഫയർ സർവീസസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ക്രെയിനുകളും തെർമല് ക്യാമറകളും ഉപയോഗിച്ച് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടർന്നതായി ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
TAGS : LATEST NEWS
SUMMARY : Building collapse in Delhi; death toll rises to 11
മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില് കാട്ടാനയുടെ ആക്രമണത്തില് വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില് പട്ടീരി വീട്ടില് കല്യാണി അമ്മ (68)…
നാഗര്കര്ണൂല്: ആന്ധ്രാപ്രദേശിലെ നാഗര്കര്ണൂലില് ആറ് സ്കൂള് കുട്ടികള് മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില് ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില് ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്…
മലപ്പുറം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില് പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര് കുമ്മിണിപ്പറമ്പ് വളപ്പില് മുഹമ്മദ് അബ്ദുള്…
തിരുവനന്തപുരം: സ്വര്ണവിലയില് ഇന്ന് വര്ധന. കഴിഞ്ഞ ദിവസങ്ങളില് താഴ്ച്ചയുടെ സൂചനകള് കാണിച്ച സ്വര്ണം ഇന്ന് ഗ്രാമിന് 50 രൂപ വര്ധിച്ചു.…