കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവരും വിദ്യാർഥികളും ഉൾപ്പടെ 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടം. ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർഥികളെല്ലാം. പരുക്കേറ്റവരെ കണ്ണൂരിലെ എകെജി ആശുപത്രി പ്രവേശിപ്പിച്ചു.
ഇതിന് പുറമെ മയ്യിൽ സർക്കാർ ആശുപത്രിയിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
TAGS: KERALA | ACCIDENT
SUMMARY: Over 32 injured in bus accident in Kannur
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…