മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 9 മണിയോടെ മധ്യ വാല്മീകി റസിഡൻഷ്യൽ സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
ചെല്ലാറുവിലേക്ക് പോവുകയായിരുന്ന ബസില്‍ എതിരെ ദിശ തെറ്റിച്ചു വന്ന മറ്റൊരു ബസ് കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മംഗളൂരു നോർത്ത് ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Bus accident in Mangaluru. 25 people including 14 students injured
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര് കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…