ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലെ ഹംപി സന്ദർശിക്കാൻ എത്തിയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 8 പേർക്ക് പരുക്കേറ്റു. ചിത്രദുർഗ- ഹൊസ്പേട്ട് പാതയിലെ കുട്ലിഗയിൽ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബി എ സംസ്കൃതത്തിലെ 32 അംഗ വിദ്യാർഥി സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വിദ്യാർഥികളായ അതുല്യ, അതുൽ കൃഷ്ണൻ, ആവണി, അനുഗ്രഹ, അജയ്, അധ്യാപിക ലക്ഷ്മി ശങ്കർ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ബെല്ലാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ കേരളത്തിൽ നിന്ന് ട്രെയിനിൽ പുറപ്പെട്ട സംഘം മംഗളൂരുവിൽ വച്ചാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ ഹംപിയിലേക്ക് പുറപ്പെട്ടത്. വിവരമറിഞ്ഞ് അപകട സ്ഥലത്തെത്തിയ ബെല്ലാരി കേരള കൾച്ചർ സെന്റർ, കെഎൻഎസ്എസ് ബെല്ലാരി കരയോഗം ഭാരവാഹികൾ ചികിത്സ നടപടികൾക്ക് നേതൃത്വം നൽകി.
SUMMARY:Bus carrying student group from Kerala to visit Hampi meets with accident. 8 injured
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…