LATEST NEWS

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 15 പേര്‍ക്ക് പൊള്ളലേറ്റു

ജയ്പുർ: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ജയ്സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസിന് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്. 15 പേർക്ക് പൊള്ളലേറ്റു.

ഇവരെ ജയ്സാല്‍മറിലെ ജവഹർ ആശുപത്രിയിലേയ്ക്ക് മാറ്റി. 57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അവർ വെള്ളം ഒഴിച്ച്‌ തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും നടന്നില്ല. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് പൂർണമായി തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് അറിയിച്ചത്.

SUMMARY: Bus catches fire in Rajasthan; 15 people injured

NEWS BUREAU

Recent Posts

അടിമാലിയില്‍ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുണ്‍…

4 hours ago

കാടുഗോഡി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു. ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക…

4 hours ago

വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച്‌ പഠിക്കാനുള്ള അനുമതി നല്‍കണം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും…

5 hours ago

ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ ഡിജിറ്റല്‍ തട്ടിപ്പ്; 16 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…

6 hours ago

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

6 hours ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാരവം -2025 സമാപിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…

7 hours ago