LATEST NEWS

വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് – പന്തീരങ്കാവ് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന ഗാലക്‌സി ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പണിമുടക്ക്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പോകുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം.

ഇന്നലെ വൈകീട്ടും ബസുകാരും വിദ്യാര്‍ഥികളും ഈ വിഷയത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ അവസാനിച്ചത്. കോഴിക്കോട് പി വി എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. മര്‍ദനമേറ്റ രണ്ട് ബസ് ജീവനക്കാര്‍ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: Clashes with students; Bus employees go on strike on Kozhikode-Perumanna route

NEWS BUREAU

Recent Posts

പ്രണയവും ഒരു കോടിയുടെ ഇൻഷുറൻസും; മകനെ കൊലപ്പെടുത്തിയ അമ്മയും കാമുകനുമടക്കം 3 പേർ അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…

9 minutes ago

സാമ്പത്തിക തട്ടിപ്പ് കേസ്; വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…

27 minutes ago

ഒരു ലക്ഷം പിന്നിട്ട് നോർക്ക കെയർ എന്‍റോള്‍മെന്റ്; പരിരക്ഷ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…

50 minutes ago

മെെസൂരു മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ടം ഞായറാഴ്ച

ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…

58 minutes ago

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ‘കെഎല്‍ 90’ നമ്പര്‍ കോഡ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…

2 hours ago