ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം.
ഡൽഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം. മുദ്ദിൻപാളയയ്‌ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌ത കാറിന് തീപ്പിടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണച്ചു. പരിശോധനയിൽ കാറിനുള്ളിൽ പ്രദീപിന്റെ മൃതദേഹവും കണ്ടെത്തി. പ്രദീപിനെ മറ്റെവിടെയോ വെച്ച് തീയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ കാറിന് തീയിട്ടതാകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU | CRIME
SUMMARY: Businessmans burnt body found inside car
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…