ബെംഗളൂരു: കുടക് ജില്ലയിയില്‍ വ്യാപാരി ജീവനൊടുക്കി. മടിക്കേരി സ്വദേശി ദേവജന ജഗദീഷാണ് (56) വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള പറമ്പിൽ സ്വയം വെടിവെച്ചു മരിച്ചത്. വായ്പത്തിരിച്ചടവ് മുടങ്ങിയതിനാല്‍ മൈക്രോഫിനാൻസുകാർ ഭീഷണിപ്പെടുത്തിയപ്പോൾ
ജഗദീഷ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽക്കുന്ന ഒരു കട നടത്തിയിരുന്നു. ബിസിനസിൽ നഷ്ടം നേരിട്ടതിനെത്തുടർന്ന് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനിയിൽനിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കമ്പനി ഏജന്റുമാരുടെ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കുടുംബങ്ങളുടെ പരാതി.
അതേസമയം സമയം സംഭവത്തിൽ ഔദ്യോഗിക പരാതി ആരും നൽകിയിട്ടില്ലെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.വിഷയത്തിൽ കൂടുതലന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : MADIKKERI
SUMMARY : Businessman shoots himself to death
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…